Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Monday, July 10, 2023

മാടൻ മോക്ഷം- ദൈവങ്ങളുടെ പരിണാമഗാഥ


 മാടൻ മോക്ഷം. ദൈവങ്ങളുടെ പരിണാമഗാഥ. നൂറു സിംഹാസനം എന്ന അച്ചുവാർപ്പുകളെ തച്ചുതകർത്ത കൃതിക്കു ശേഷം ജയമോഹനെ വീണ്ടും വായിക്കാനെടുത്തപ്പോൾ അതിൽക്കുറഞ്ഞത് പ്രതീക്ഷിച്ചിരുന്നില്ല. മാടൻ മോക്ഷം അതിൽക്കവിഞ്ഞു നിന്നു. അധികാരശ്രേണിയിൽ താഴേക്കിടയിൽ നിൽക്കുന്നവന്റെ ദൈവത്തിന് അന്നം മുട്ടി, വെള്ളം മുട്ടി, അവന്റെ പ്രജകളെപ്പോലെ അവനും കുരിശുവഴിയിലേക്ക് തിരിയും എന്ന് ഭീഷണിപ്പെട്ടപ്പോൾ, മത-രാഷ്ട്രീയ അച്ചുതണ്ട് ഇടപെട്ട് പദവി ഉയർത്തി അവനെ സനാതനിയാക്കിക്കൊടുത്തു. മനുഷ്യൻ മറുകണ്ടം ചാടിയാൽ സഹിക്കാം. എന്നാൽ ദൈവം അങ്ങനെ ചാടിയാൽ സഹിക്കുമോ? 

സാന്ദ്രതയേറിയ സമൂഹവിമർശനം ആക്ഷേപഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു കൃതി. ജൈവികമായ ദേവസങ്കല്പത്തെ രാഷ്ട്രീയലക്ഷ്യത്തിനായി, കിട മത്സരങ്ങളിൽ ജയിക്കാനുള്ള ഉപായമായി, ചുറ്റുമതിലിനുള്ളിൽ തളച്ചിടുമ്പോൾ ദേവനും യഥാർത്ഥ ഭക്തനുമായുള്ള ആത്മബന്ധം എന്നെന്നേക്കുമായി പറിച്ചെറിയുന്നത് കാണിക്കുന്നു. തനിക്ക് കൈകൂപ്പാനും, ഊട്ടാനും, കൂടെ ഇരുത്താനും, ശകാരിക്കാനും, ഉപദേശിക്കാൻ പോലും സ്വാതന്ത്ര്യമുള്ള ദൈവം, ശ്രീകോവിലിൽ തളയ്ക്കപ്പെടുകയും, കയറി ഒന്ന് കാണാനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടുകയും ചെയ്യപ്പെട്ട പൂജാരിയുടെ അവസ്ഥ. ഒരുകാലത്തു നാട്ടുകാരുടെ പരമാധികാരിയായിരിക്കുകയും, എന്നാൽ ഇന്ന് സഞ്ചാരസ്വാതന്ത്ര്യവും, ഭക്ഷണസ്വാതന്ത്ര്യവും പോട്ടെ, മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാൻ പോലും പറ്റാത്ത ദൈവത്തിന്റെ അവസ്ഥ. മാടൻ സ്വാമിക്ക് മോക്ഷമല്ല യഥാർത്ഥത്തിൽ കിട്ടിയതെന്ന തിരിച്ചറിവിലാണ് വായന അവസാനിക്കുക.

1989ൽ തമിഴിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷ ചെയ്തത് രചയിതാവ് തന്നെ. അന്നത്തെ ജീവിതസാഹചര്യങ്ങൾ മാറിയെങ്കിലും സമൂഹമനോഭാവം ഇന്നും അതുതന്നെയെന്ന് ഈ വായനയിൽ നമുക്കു ബോദ്ധ്യപ്പെടും. തദ്ദേശ സാഹിത്യത്തെയും, കലയെയും, സിനിമയെയും, വ്യാപാരത്തെയും, എന്തിന്, ഭക്ഷണത്തെയും വെള്ളത്തെപ്പോലും വിഴുങ്ങുന്ന കുത്തകഭീമന്മാർക്കിടയിൽ ദൈവത്തിന് മാത്രം എന്ത് രക്ഷ? 

Tuesday, June 13, 2023

ഒരു അന്തിക്കാടൻ ജീവചരിത്രം


ഞാൻ ജീവിതത്തിൽ ആദ്യമായി ശ്രദ്ധിച്ച സംവിധായകൻ ഐ വി ശശിയാണ്. ലിബർട്ടി തിയേറ്ററിന്റെ പരിസരത്ത് ജീവിച്ച കുട്ടിക്കാലം ആയിരിക്കാം ഒരു കാരണം. അക്കാലത്ത് ഐവി ശശി ചിത്രങ്ങൾ തുടരെ തലശ്ശേരിയിൽ റിലീസ് ചെയ്തിരുന്നത് പഴയ ലിബർട്ടി തിയേറ്ററിൽ ആണ്. അതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ മമ്മൂട്ടിയും, മോഹൻലാലും, സോമനും, റഹ്മാനും, സുകുമാരനും, സീമയും, ശോഭനയും മറ്റും നിറഞ്ഞാടിയ മൾട്ടി സ്റ്റാർ സിനിമകൾ ഒരു ഹരമായിരുന്നു.


 പിന്നീട് വൈവിധ്യമാർന്ന പടങ്ങൾ കാണാൻ തുടങ്ങിയപ്പോഴാണ് പോസ്റ്ററിന്റെ കീഴെ പ്രിൻറ് ചെയ്ത സംവിധായകരുടെ പേരുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്- പ്രിയദർശൻ, സത്യൻ അന്തിക്കാട്, തമ്പി കണ്ണന്താനം, കെ മധു, ഹരിഹരൻ, ജോഷി എന്നിങ്ങനെ പല പേരുകൾ. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ കാണാൻ പോകുമ്പോൾ പ്രതീക്ഷിക്കാവുന്ന ചില ചേരുവകളും മനസ്സിലാക്കി തുടങ്ങിയിരുന്നു. ഉദാഹരണത്തിന് പ്രിയദർശൻ പടങ്ങൾ കോമഡി ആയിരിക്കും, തമ്പി കണ്ണന്താനം പടം കാണാൻ പോയാൽ നല്ല സ്റ്റണ്ട് കാണാം, ഹരിഹരൻ ചിത്രങ്ങൾ വേറെ ലെവൽ ആയിരിക്കും, എന്നിങ്ങനെ. 


ഇക്കൂട്ടത്തിൽ സത്യൻ അന്തിക്കാടിന്റെ പടങ്ങൾക്ക് വേറെ തന്നെ ഒരു ചാരുത ഉണ്ടായിരുന്നത് അന്നേ ശ്രദ്ധിച്ചിരുന്നു. നാടോടി കാറ്റും പൊന്മുട്ടയിടുന്ന താറാവും മറ്റും കാണിച്ചുതരുന്ന ലളിതവും സുന്ദരവും രസകരവും എന്നാൽ കണ്ണു നനയിക്കുന്നതുമായ ജീവിതമുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ അതിനാടകീയതയില്ലാത്ത സംഭാഷണങ്ങളും അവയെ വേറിട്ടു നിർത്തി.



 ഇന്നത്തെ കാലത്ത്, സത്യൻ സിനിമകളെ പൊതുവേ നന്മപ്പടങ്ങൾ എന്നും മറ്റും ആണ് വിളിക്കുന്നത് കാണുന്നത്. എന്നാൽ അദ്ദേഹത്തിൻറെ സിനിമകളിലെ വൈവിധ്യം ഇന്നു, സ്കെയിലിൽ വരഞ്ഞ്, അളന്നു തൂക്കി ഉണ്ടാക്കുന്ന ചിത്രങ്ങൾക്ക് കാണുന്നുണ്ടോ? ഒരു ബാലഗോപാലനയോ ദാസനെയോ പോലെ നമുക്ക് ചിരപരിചിതനായ, എന്നാൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം ഇന്ന് കാണാനൊക്കുമോ? തന്നെ ചതിച്ച പെണ്ണിനെ മുൻകൂറായി തന്നെ പറ്റിക്കുന്ന തട്ടാൻ ആണോ നന്മ മരം? അതോ തൻറെ ജീവിതത്തിന് ഉപദ്രവം ആകും എന്ന് കണ്ടപ്പോൾ രണ്ടു മക്കളെയും തല്ലി പുറത്താക്കിയ സന്ദേശത്തിലെ അച്ഛനോ? 


സത്യൻ അന്തിക്കാടിന്റെ ജീവിതത്തെ അവലംബിച്ച് ശ്രീകാന്ത് കോട്ടക്കൽ എഴുതിയ ജീവചരിത്രം ആണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. പൊതുവേ ഞാൻ മലയാള സിനിമയെ കുറിച്ച് വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ. വായിച്ചത് തന്നെ ഒരു പുസ്തകത്തിൻറെ നീളത്തിലേക്ക് വലിച്ചു നീട്ടിയ തീരെ ആഴമില്ലാത്ത പഠനങ്ങളും, ചില താരങ്ങളുടെ സ്വയം പൊങ്ങിക്കൊണ്ടുള്ള, ഉപരിപ്ലവമായ ആത്മകഥാക്കുറിപ്പുകളും, തൻറെ ആരാധനാ പാത്രത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന കഥാകഥനങ്ങളും മാത്രമാണ്. സിനിമാ, ഗ്രന്ഥങ്ങൾക്ക് സാഹിത്യ ഭംഗി ആവശ്യമില്ല എന്ന് ഒരു കീഴ്വഴക്കം ഇവിടെയുണ്ടോ?എന്നാൽ ഈ പുസ്തകം എൻറെ ധാരണകളെ തകിടം മറിച്ചു. ഞാൻ പ്രതീക്ഷിച്ചത് സത്യൻ അന്തിക്കാടിന്റെ ഇന്നുവരെയുള്ള പ്രധാന ചലച്ചിത്രങ്ങളും, അവയുടെ വിജയഗാഥകളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നുള്ള കുറേ സംഭവങ്ങളുടെ യഥാതഥ വിവരണങ്ങളുമാണ്. 



എന്നാൽ ശ്രീകാന്ത് ഈ പുസ്തകത്തിൽ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്നതിനൊപ്പം ആ നാടും, താല്പര്യങ്ങളും, സിനിമയിലുള്ള ആദ്യകാല അനുഭവങ്ങളും എങ്ങനെ അദ്ദേഹത്തെ രൂപപ്പെടുത്തി എടുത്തു എന്നുകൂടി രേഖപ്പെടുത്തി വയ്ക്കുന്നു- അതും നല്ല കാച്ചി കുറുക്കി എടുത്ത ഭാഷയുടെ അകമ്പടിയോടുകൂടി. പല സിനിമ പുസ്തകങ്ങളും സാധാരണ ജനങ്ങളോട് ഈ മേഖലയിൽ എത്തിപ്പെടുന്നത് ഒരു ഭാഗ്യ പരീക്ഷണം ആണെന്നും, ഒന്ന് സിനിമയിൽ കയറിയാൽ ജീവിതം രക്ഷപ്പെട്ടു എന്നും പറഞ്ഞു കൊടുക്കുമ്പോൾ ഏതൊരു മേഖലയെയും പോലെ,  സിനിമയിലും പിടിച്ചു നിൽക്കണമെങ്കിൽ താല്പര്യവും, കഠിനാധ്വാനവും, ആഴത്തിലുള്ള അറിവു നേടാനുള്ള മനസ്സും ആവശ്യമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. 


ശ്രീകാന്തിന്റെ വാക്കുകളിലൂടെ സത്യന്റെ ജീവിതം വായിക്കുമ്പോൾ, അദ്ദേഹത്തിൻറെ ലാളിത്യവും ഒരു സാധാരണക്കാരനായി നിലനിൽക്കാനുള്ള അഭിവാഞ്ഛയും ആണ്  മുന്നിട്ടുനിൽക്കുക. തൻറെ വേരുകളോടുള്ള കടപ്പാടും, താൻ കടന്നുവന്ന വഴികളോടുള്ള സ്നേഹവും അതിലേക്ക് എന്നും തിരിച്ചു വരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു എന്ന് കാണാൻ സാധിക്കും. അദ്ദേഹത്തിൻറെ പ്രേമകഥ പോലും ഒരർത്ഥത്തിൽ ഈ ഒരു ആഗ്രഹത്തിന്റെ പ്രതിഫലനമായി കാണാം.


 തനിക്ക് എന്താണ് ആവശ്യം എന്ന് കൃത്യമായ ബോധ്യം ഉള്ള ഒരു ദീർഘ ദർശിയായ സത്യൻ ആണ് ഗ്രന്ഥകാരൻ കാണിച്ചു തരുന്ന മറ്റൊരു രൂപം. സിനിമയിൽ വന്നു ചേർന്നപ്പോൾ പല ഉപ മേഖലകളിലും പ്രവർത്തിക്കുകയും അതിൽ എല്ലാം മികവ് കാണിക്കുകയും ചെയ്യുമ്പോഴും തൻറെ ആത്യന്തിക ലക്ഷ്യം സംവിധായകൻ ആവുക എന്നതാണെന്ന് ഉള്ള ഉത്തമ ബോധ്യം അദ്ദേഹം കാണിച്ചിരുന്നു. 


ഗാനരചയിതാവായി ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചപ്പോഴും, ആ മേഖലയിൽ അദ്ദേഹം കാര്യമായി തുടർന്നില്ല. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ ആദ്യചിത്രം സംവിധാനം ചെയ്യാനുള്ള ഉദ്യമം അസ്തമിക്കുമ്പോഴും, തുടർന്ന് വലിയ വിഘാതങ്ങൾ മുന്നോട്ടുള്ള വഴിയിൽ സംഭവിക്കുമ്പോഴും, ഒരു ചുവട് പിറകോട്ട് പോയി സഹസംവിധായകനായി വീണ്ടും ജോലി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തൻറെ കഴിവിലുള്ള ഉത്തമമായ ബോധ്യമായിരിക്കും. 


എനിക്ക് കൂടുതൽ അത്ഭുതം തോന്നിയ ഒരു കാര്യം ഈ പുസ്തകം സത്യൻ അന്തിക്കാടിന്റെ വിജയ ചരിത്രത്തെ ഒരു പരിധിയിൽ കൂടുതൽ പിന്തുടരുന്നില്ല എന്നതാണ്. ഒരു കഴിവുറ്റ സംവിധായകൻ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നത് വരെ ഉള്ള കഥ കൃത്യമായി പറഞ്ഞതിനുശേഷം ശ്രീകാന്ത് തുടർന്ന് വിവരിക്കുന്നത് സത്യന്റെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രാധാന്യം ചെലുത്തിയ മറ്റു ചില കലാകാരന്മാരെ കുറിച്ചും അവരുമായുള്ള സത്യന്റെ ബന്ധത്തെക്കുറിച്ചും ആണ്.



 ശ്രീനിവാസനാണ് ആദ്യം കടന്നു വരുന്നത്. തൻറെ ജീവിത സാഹചര്യത്തിനോട് സാമ്യമുള്ള ഒരു ഭൂതകാലത്തിന് ഉടമയായ വ്യക്തിയാണ് ശ്രീനിവാസൻ എന്ന തിരിച്ചറിവ് സത്യന് ശ്രീനിയോടുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു. തുടർന്ന് ആ കൂട്ടുകെട്ടിൽ മോഹൻലാൽ, ഇന്നസെൻറ്, മാമുക്കോയ, തുടങ്ങി ഓരോരുത്തരായി കടന്നു വരികയും ഒരു നവസിനിമാധാരയുടെ തുടക്കം കുറിക്കുകയും ചെയ്തു. സത്യനെക്കുറിച്ച് പറയുമ്പോൾ ഈ കലാകാരന്മാരെ മറന്നു കൊണ്ടുള്ള ഒരു ആഖ്യാനം സാധ്യമല്ല. അദ്ദേഹത്തിൻറെ സിനിമാ സെറ്റുകൾ മലയാള സിനിമയിൽ സൗഹൃദത്തിന്റെയും ആരോഗ്യപരമായ കൊടുക്കൽ വാങ്ങലുകളുടെയും ഒരു സംസ്കാരം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. 


സിനിമാപ്പുസ്തകങ്ങളുടെ പതിവ് ആഖ്യാന രീതികളിൽ നിന്ന് നല്ല രീതിയിൽ വ്യതിചലിക്കുകയും, റിപ്പോർട്ടിംഗ് ശൈലി അല്ലാതെ സാഹിത്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആഖ്യാനരീതി കൊണ്ടുവരികയും ചെയ്ത ആസ്വാദ്യകരമായ പുസ്തകമാണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. തൻറെ ലോകത്ത് ആഴത്തിൽ വേരോട്ടുകയും, തുടർന്ന് കേരളമൊട്ടാകെ തഴച്ചു വളർന്ന അവയെ തൻറെ സിനിമ കണ്ട മലയാളികളിലൂടെ ലോകം മുഴുവൻ പടർത്തുകയും അങ്ങനെ ലോകം മുഴുവൻ അന്തിക്കാടാക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ കഥയാണിത്. സിനിമയിൽ നിന്ന് അകന്ന് അതിൻറെ ആഡംബരങ്ങൾ കണ്ട് അമ്പരന്നു നിൽക്കുന്ന സാമാന്യ ജനത്തിന് അതിനു പുറകിലുള്ള അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആവശ്യം മനസ്സിലാക്കി തരാൻ കൂടി ഈ പുസ്തകം ഉപകരിക്കും. 


Monday, May 29, 2023

Malayalam Movie 2018 And The Questions That It Poses


2018 is the Malayalam movie that ended the drought at the Kerala box office. It has achieved great critical reviews and is breaking collection records. I watched it last day, after it ran for almost 3 weeks to packed houses. There were certain sections of society that tried to create controversy out of it. One community accused the movie of failing to do justice to the rescue operations undertaken by them. Supporters of the ruling party allege that the movie doesn't highlight the efforts of the government in a positive way. The director of the movie, Jude, stoked the controversy by claiming that he used a particular actor as the CM so as to deliberately show him as a weak person who struggles to find a way out of the situation. In spite of all these, the common people related to the simple story of the prevailing human spirit, told from the background of suffering that they had firsthand experience of.


Instead of making a docudrama like Virus, which largely had real characters and situations that were documented, 2018 uses the method of the movie Titanic to tell its story. Titanic uses the real incident of the sinking of the biggest ship ever built in human history until then, in its maiden voyage, to tell a fictional story of unrequited romance between two people from different strata of society. The romantic element is used to connect with the imagination of the public so that when the eventual tragedy unfolds, they are more invested in its depiction. Romance provides an added layer to the actual events, even those that don't directly concern the main plot.


Jude Anthany Joseph introduces an array of characters from different social levels and with different ambitions in the first few scenes of the movie, and every one of them has their own crosses to bear. A young man who has eloped from the army and is paranoid of an impending investigation, an upcoming model who is ashamed of his family background of seafaring fishermen, a government officer who has toiled his whole life to build a beautiful home, an IT professional working abroad who is facing divorce proceedings, a truck driver who has fallen for propaganda and hates people from his neighbouring state—all of them are weighed down with identity crises that arise from societal burdens. When the flood happens, invariably all of them find themselves at a crossroads where they have to face their crises and break out of them for the greater good. Thus, 2018 uses simple fictional tales of personal redemption and portrays a much larger picture of a populace facing a deluge and emerging victorious.



But there are certain serious questions that the movie, which champions individual victories, poses to the public. The deluge of 2018 unveiled the inadequacy and serious lack of preparation of our government machinery in tackling such crises of enormous proportions. We saw an MLA begging for help on live television. We saw the inadequate warning systems before the dams were opened and water rushed into the property and houses of unsuspecting citizens at midnight while they were deep asleep. We saw the inability of government departments to coordinate their responses, in spite of most of them doing stellar work themselves. We saw the government depend on the goodwill of fishermen for rescue operations when their own machinery was incapable.


The questions that moviegoers, after watching 2018, should ask our government system are these:

What are the lessons learned from 2018?

What improvement will be there in the responses if, by any chance, another flood hits Kerala in 2023 or 2024?

And most importantly, if another flood hits us, will the burden of rescuing us fall again on the shoulders of poor fishermen?

Saturday, May 6, 2023

ഗുരുസാഗരം: ആധുനികതയ്ക്കൊരു ഒറ്റമൂലി?


വളരെ വർഷങ്ങൾക്കു മുൻപ്, നോബൽ സമ്മാന ജേതാവായ ഒരു വിശ്വ സാഹിത്യകാരന്റെ കൃതി വായിച്ചു കഴിഞ്ഞ ശേഷം, എങ്ങനെയുണ്ട് എന്ന് ചോദിച്ച എൻറെ അമ്മാമനോട് ഞാൻ പറഞ്ഞത്, ഇതുപോലുള്ള പുസ്തകങ്ങൾ എഴുതിയ ആൾക്ക് നോബൽ കൊടുക്കാം എങ്കിൽ നമ്മുടെ ഓ വി വിജയന് ഒക്കെ പണ്ടേ അത് കിട്ടേണ്ടതാണ് എന്നായിരുന്നു. ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന അത്ഭുത സൃഷ്ടി വായിച്ചതിന്റെ സ്വാധീനത്തിലാണ് അന്ന് ഞാൻ അത് പറഞ്ഞത്. അതിനു ശേഷം അദ്ദേഹത്തിൻറെ പല നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളും മറ്റും വായിച്ചിരുന്നു. അന്ന് പറഞ്ഞതിന് ഒരു കുറവും പിന്നീട് തോന്നിയിട്ടില്ല. 

എന്നാൽ കഴിഞ്ഞ ദിവസം ആദ്യമായി ഗുരുസാഗരം വായിക്കാൻ എടുത്ത് കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ, ഞാൻ കരുതിയത് എൻറെ അഭിപ്രായം ഒന്നുകൂടെ വിലയിരുത്തണമെന്നാണ്. കാരണം എനിക്ക് ഗുരുസാഗരം തീരെ പിടി തരുന്നുണ്ടായിരുന്നില്ല. നോവലിസ്റ്റ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ പൂർണ്ണമായ വായനക്ക് ശേഷമാണ് എന്താണ് ഇതിൽ പറയുന്നതെന്നും, എന്തിനാണ് ഇത് രചിച്ചതെന്നും ബോധ്യപ്പെടുന്നത്. ഖസാക്കിന്റെയോ അദ്ദേഹത്തിൻറെ മറ്റു കൃതികളുടെയോ യാതൊരു പിന്തുടർച്ചയുടെയും പങ്കു പറ്റാതെ തീർത്തും സ്വതന്ത്രമായി രചിക്കപ്പെട്ടതാണെന്ന് ഇതിൻറെ രചനാരീതി പരിശോധിച്ചാൽ മനസ്സിലാക്കാം. 

ഭാരതീയ തത്വശാസ്ത്രപ്രകാരം മനുഷ്യൻ ജീവിതകാലം മുഴുവൻ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും, ഈ കർമ്മങ്ങളാൽ ഉണ്ടാകുന്ന ബന്ധനത്തിൽ മുങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാൽ കർമ്മ ബന്ധത്തിൽ നിന്നും പുറത്തു കടക്കുകയും ആത്മജ്ഞാനം നേടുകയും ചെയ്യുന്നതോടെ അവൻ പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തിക്ക് അർഹനായിത്തീരുന്നു. ഒരു മനുഷ്യജീവന് തനതായി മോക്ഷ പ്രാപ്തി ലഭിക്കുക എന്നത് ദുഷ്കരമായതിനാൽ അവനെ അതിനു പ്രാപ്തനാക്കുവാൻ ഗുരുവിൻറെ സഹായം ആവശ്യമാണ്. തൻറെ ശിഷ്യനെ ധർമ്മ പാതയിലേക്ക് നയിക്കുകയും ആത്മബോധം നൽകുകയും ചെയ്യുക എന്നതാണ് ഗുരു ധർമ്മം. മലയാളത്തിൻറെ മഹാസാഹിത്യകാരനായ ഒ വി വിജയൻറെ ഗുരുസാഗരം എന്ന കൃതി വായിച്ചു കഴിഞ്ഞപ്പോൾ ഈയൊരു തത്വചിന്തയുടെ കഥാവിഷ്കാരമാണ് അതിൽ അടങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. 

നോവൽ ആരംഭിക്കുന്നത് കുഞ്ഞുണ്ണി തൻറെ ദേശാന്തരവാസം മതിയാക്കി തിരിച്ച് തൂതപ്പുഴയുടെ തീരത്തുള്ള തറവാട്ടിലേക്ക് മടങ്ങുമ്പോഴാണ്. വർഷങ്ങൾക്ക് മുന്നേ തന്റെ ആദ്യ ഗുരുവായ അച്ഛൻ ചൊല്ലിത്തന്ന പാഠങ്ങൾ കേട്ട് വളർന്ന സ്ഥലം. ദില്ലിയിലെ പത്രപ്രവർത്തന ജോലിയും അവിടെ നിന്ന് , പരിചയപ്പെട്ട പല രീതികളും, സ്വഭാവങ്ങളും ഉള്ള മനുഷ്യരും, കുറച്ചു വർഷങ്ങളായി കൽക്കത്തയിൽ പിരിഞ്ഞു താമസിക്കുന്ന ഭാര്യയും മകളും, ഒരു ആശ്രമം നടത്തുന്ന തൻറെ ബാല്യകാല സുഹൃത്തും, എല്ലാവരെയും ഉപേക്ഷിച്ചുള്ള ഒരു മടങ്ങിവരവ്. ഇങ്ങനെ ഒരു തുടക്കം വായിക്കുമ്പോൾ നാം കരുതുക നിരാശനായുള്ള ഒരു മടക്കയാത്രയാണിത് എന്നാണ്. എന്നാൽ കഥ അവസാനിക്കുമ്പോഴാണ് ഇതൊരു ഹതാശന്റെ തിരിച്ചുവരവല്ല, നേരെമറിച്ച് ആത്മബോധം ശ്രദ്ധിച്ച ഒരു യോഗിയുടെ തിരിച്ചുവരവാണ് എന്ന് നാം മനസ്സിലാക്കുക. 

ആരാണ് കുഞ്ഞുണ്ണിയെ ഇതിന് സഹായിച്ച ഗുരു? നോവലിന്റെ പേര് പറയുന്നതുപോലെ കുഞ്ഞുണ്ണിയെ ആത്മബോധത്തിലേക്ക് നയിക്കുന്നത് ഒരു ഗുരുവല്ല ഗുരുക്കളുടെ സാഗരമാണ്. തൻറെ ജീവിതത്തിൽ നല്ലതായാലും ചീത്തയായാലും, സന്തോഷം ആയാലും ദുഃഖം ആയാലും, ഒരു സ്വാധീനം ഉണ്ടാക്കിയവരെല്ലാം തൻറെ ഗുരുക്കന്മാരാണ്. എന്തിന് കടുത്ത സമ്മർദ്ദത്തിൽ തന്നെക്കൊണ്ട് എത്തിക്കുന്ന സന്ദർഭങ്ങൾ, അത് മാനസികമാകട്ടെ, ശാരീരികമാകട്ടെ, തൻറെ ഗുരു തന്നെയാണ് എന്ന തിരിച്ചറിവാണ് ഗുരുസാഗരം നമ്മിൽ ഉണ്ടാക്കുന്നത്. 


യുദ്ധം നോവലിലെ ഒരു പ്രധാന വിഷയമാണ്. കഥ നടക്കുന്നത് ഈസ്റ്റ് പാക്കിസ്ഥാനിൽ ആഭ്യന്തര കലഹം നടക്കുമ്പോഴാണ്. ഇന്ത്യ അതിൽ ഇടപെടുന്നതോടെ കുഞ്ഞുണ്ണിയുടെ ജീവിതവും ഈ യാഥാർത്ഥ്യത്തോട് ബന്ധിക്കപ്പെടുന്നു. കൽക്കത്തയിലേക്ക് യുദ്ധറിപ്പോർട്ടർ ആയി പോകുന്ന കുഞ്ഞുണ്ണി തൻറെ മകളോടും ഭാര്യയോടും വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് ഒരിക്കലും സാധ്യമാവില്ല എന്ന തിരിച്ചറിവ് തൻറെ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അയാളെ നിർബന്ധിക്കുന്നു. പ്രാഗിലേക്ക് റഷ്യൻ ടാങ്കുകൾ ഇരച്ചു കയറിയപ്പോൾ അഭയാർത്ഥിയായി മാറിയ ഓൾഗയുടെ അനുഭവം കുഞ്ഞുണ്ണിയുടെ അനുഭവത്തിന്റെ മുന്നോടിയായി വായിക്കാം. 

ഇഹലോക ബന്ധങ്ങളിൽ നിന്നും, ജന്മാന്തരങ്ങളായി സംഭരിച്ചുവെച്ച കർമഫലങ്ങളിൽ നിന്നും രക്ഷപ്പെടുക എന്നത് എളുപ്പമല്ല. ചിലതിനെ നമ്മൾ എടുത്തു കളയുമ്പോൾ മറ്റു ചിലത് നമ്മളിൽ നിന്നും പറിഞ്ഞ് പോകുകയാണ്. ഈ പറിഞ്ഞു പോക്ക് ഏതൊരു പരിത്യാഗിയുടെ ശരീരത്തിനെയും മനസ്സിനെയും മുറിപ്പെടുത്തും. എന്നാൽ ഈ മുറിവുകളിൽ നിന്നുള്ള അതിജീവനമാണ് മോക്ഷപ്രാപ്തിയിലേക്ക് കുഞ്ഞുണ്ണിയെ നയിക്കുന്നത്. തൻറെ അച്ഛൻറെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് തുടങ്ങുന്ന കുഞ്ഞുണ്ണിയുടെ ആത്മസാക്ഷാത്കാരത്തിന് ആയുള്ള യാത്ര ഒടുങ്ങുന്നത് തൻറെ മകളെ ഗുരുവായി സ്വീകരിക്കുന്നതിലൂടെയാണ്. തൂതപ്പുഴയുടെ തീരത്ത് നിന്ന് തുടങ്ങുന്ന യാത്ര സമാപിക്കുന്നത് തൂതപ്പുഴയുടെ തീരത്ത് തന്നെ. 

പാശ്ചാത്യ സാഹിത്യത്തിൽ നിന്ന് ഇറക്കുമതി ചെയ്ത അന്യതാ ബോധവും (alienation) അസ്ഥിത്വ ദുഃഖവും (existential crisis) നമ്മുടെ ആധുനിക സാഹിത്യത്തെയും ബോധ്യങ്ങളെയും ആവരണം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയിക്കേണ്ടത് ഭാരതീയ പാരമ്പര്യത്തെ തന്നെയാണ് എന്നതാണോ ഗുരുസാഗരം പറഞ്ഞു വയ്ക്കുന്നത്? ചോദ്യങ്ങളും പ്രശ്നങ്ങളും മാത്രം ഉന്നയിക്കാൻ പഠിച്ച ആധുനികതയ്ക്ക് ഒരു ഒറ്റമൂലി ഇതാണ് എന്നാണ് കഥാകാരൻ പറയുന്നത് എന്നാണ് എൻറെ നിഗമനം. എന്തായാലും ഇനിയും പല എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചതിനുശേഷവും ഇവരൊന്നും ഒ വി വിജയന് അപ്പുറമല്ല എന്ന് ധൈര്യപൂർവ്വം എനിക്ക് ഉറപ്പായും പറയാം.  

Saturday, April 30, 2022

മകൾക്കെന്തു പറ്റി..?

കീഴാ൪നെല്ലിയു൦ തഴുതാമയു൦ അന്യ൦ നിന്ന നാട്ടിലെ വൈദ്യന്റെ അവസ്ഥയാണ്  സത്യൻ അന്തിക്കാടിന്റേത്. പഴയ ടീമിലെ പലരു൦ ഇന്നില്ല. നാട്ടുകാർക്കാണേൽ വൈദ്യവും വേണ്ട. എല്ലാർക്കു൦ ന്യൂ ജെൻ അലോപ്പതി മതി. എന്നാലും ഇടക്കൊക്കെ കൈയിൽ കിട്ടിയ പച്ചില വാടിയതാണെങ്കിലു൦ കുറച്ച് അലോപ്പതി ഗുളികയും സമ൦ അരച്ച് ഒരു കഷായം ഇറക്കി നോക്കു൦. പണിയറിയുന്ന, കൈപ്പുണ്യമുള്ള വൈദ്യനായ കൊണ്ട് മറ്റു ചിലരേപ്പോലെ തീരേ ചീത്തപ്പേര് കേൾപ്പിക്കാറില്ല. 
ഒരേ പാറ്റേണിലാണ് എല്ലാ പടങ്ങളും എന്നാണ് പൊതുവേ അദ്ദേഹത്തേക്കുറിച്ചുള്ള പരാതി. എന്നാലും തന്റെ പ്രമേയം സാമൂഹിക പ്രസക്തി ഉള്ളതാക്കാനുള്ള ശ്രമം അദ്ദേഹ൦ നിലനിർത്തുന്നുണ്ട്. വർഷങ്ങളുടെ വിദേശവാസ൦ കഴിഞ്ഞിട്ടു വരുന്ന അച്ഛനോട് മകൾക്ക് തോന്നുന്ന അപരിചിതത്വ൦, ഒരു കൂട്ടുകാരി കൂടെയായ അമ്മയുടെയു൦ തന്റേയു൦ ഇടയിലേ കട്ടുറുമ്പാകുമോ എന്ന ആശങ്ക, ഇതൊക്കെ ആണ് മകൾ എന്ന പുതിയ ചിത്രം പറയാൻ ശ്രമിക്കുന്നത്. 

ജനസംഖ്യയുടെ ഭൂരിഭാഗവും പ്രവാസികളായ കേരളത്തിൽ വളരേ പ്രസക്തമായ ഒരു വിഷയമാണ്, സംവിധായകൻ ഇത്തര൦ ഇതിവൃത്തങ്ങൾ ചെയ്തു തഴക്ക൦ വന്നയാളുമാണ്. എങ്കിലും കഥയുടെ ദൌർബല്യ൦ വല്ലാതെ മുഴച്ചു നിൽക്കുന്നു. ഈയൊരു പ്രമേയം അർഹിക്കുന്ന ഗൌരവ൦ കാണികളിലേക്കെത്തിക്കാൻ കഥാകാരനു൦ ചിത്രകാരനു൦ കഴിയുന്നില്ല. 

ഗൌരവമില്ലായ്മയുടെ ഉദാഹരണമാണ് ചിത്രത്തിലെ മുഴച്ചു നിൽക്കുന്ന ഹാസ്യര൦ഗങ്ങൾ. കഥയോട് ചേർന്നു നിൽക്കുന്ന സ്വാഭാവിക നർമ്മമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ സ്വഭാവം. അതിന് പകരം മാനസിക രോഗിയേയു൦ നമ്പൂരച്ചനേയു൦ കോമാളി ആക്കിയാൽ കാണികൾ ഈ കാലഘട്ടത്തിൽ ആർത്തു ചിരിക്കുമെന്നതു ആരുടെ ബുദ്ധിയാണോ ആവോ. അഭിനേതാക്കളുടെ പ്രകടനം മാത്രം ആണ് പലപ്പോഴും തനിമയില്ലാത്ത, കഥാപരമായി ഗുണമില്ലാത്ത ഹാസ്യര൦ഗങ്ങളെ രക്ഷപ്പെടുത്തുന്നത്. 

(സ്പോയ്ലർ അലേർട്ട്) 

സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നീ ചിത്രങ്ങളിൽ സത്യൻ അന്തിക്കാട് വിദഗ്ധമായി അച്ഛനും മക്കളും തമ്മിലുള്ള ഭിന്നത അവതരിപ്പിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്. കഥയുടെ തുടക്കം മുതൽ നമ്മുടെ കൂട്ടുകാരായി മാറുന്ന കഥാപാത്രങ്ങൾ തമ്മിൽ ഉരസുമ്പോൾ നമുക്കു ഉണ്ടായ വിഷമം, അവരുടെ പിഴവുകൾ മനസ്സിലാക്കി പക്വമായ തീരുമാനങ്ങളോടെ വീണ്ടും ചേരുമ്പോൾ സന്തോഷം ആയി മാറുന്നു. എന്നാൽ ഈ ചിത്രത്തിൽ അതിനൊരു അവസരം തരുന്നില്ല. 

ഒരു കഥ പറഞ്ഞു വരുമ്പോൾ അതിനെ എളുപ്പത്തിൽ അവസാനിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കഥാകാരൻ ചില എളുപ്പ വഴികൾ പ്രയോഗിക്കുന്നു- പ്ലോട്ട് ഡിവൈസ്. മകളിൽ നമുക്കു കാണാൻ സാധിക്കുന്നത് ഡ്യൂസ് എക്സ് മാക്കിനാ എന്ന സങ്കേതമാണ്. അതു വരേ കാണാത്ത ഒരു രക്ഷകൻ വന്ന് എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച് കഥാപാത്രങ്ങളെ തങ്ങളുടെ വിഷമസന്ധിയിൽ നിന്നു പുറത്തു കടത്തുന്നു. കൂട്ടത്തിൽ കഥാകാരനേയു൦. 

ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ ഇങ്ങനെ ഒരു ഷോർട്ട് കട്ട് നിരാശ ഉണ്ടാക്കി. എന്നാലും കന്നഡ നടൻ ബാലാജി മനോഹറിന്റെ അപാര സ്ക്രീൻപ്രസൻസ് പട൦ കഴിഞ്ഞിട്ടു ഇറങ്ങുമ്പോൾ ഒരു ഉണർവ് തന്നു എന്നതാണ് സത്യ൦. ചുരുക്കത്തിൽ അഭിനേതാക്കളുടെ മികവും സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ വളരെ നേർത്ത കൈയൊപ്പു൦ മകൾ ഒരു വട്ടം കാണാനുള്ള വക തരുന്നു. 

Saturday, April 14, 2018

Kammara Sambhavam: Subversion of truth to make History

Kammara Sambhavam is a movie about rewriting the past to manipulate the present. This is an ever relevant topic, something that has been happening, is still happening and will always be repeated till the end of human race. The team behind this movie deserves a pat on the back for attempting something like this on such a grant scale, within the framework of commercial Malayalam cinema. The movie starts off as a lavish period movie and then evolves into a biting political satire by the end.

A minor political party needs a mascot, whom they find in an old freedom fighter Kammaran Nambiar whose story they found in a book written by an English officer. They decide to make a movie to educate people on the contributions of Kammaran. But then they realise the truth, that what happened actually wasn't as rosy as depicted in the book. Still they decide to go on with their agenda, tinkering history to their needs, adding masala elements to concoct a massive pot boiler of a movie.
The movie is shot wonderfully well. The locations are great, the acting is superb and its technically pretty awesome. Dileep and Siddharth does a commendable job with their roles, as well as the supporting cast. First half of the movie is incredible and immerse you in with some good suspense and great characterisation. But...

But, it is the second half that spoils all of it. I won't go as far to say it is bad, but still that part of the movie is jarring. In the second half they show you the movie they made within the movie. This movie is the one that's supposed to make the common people to like and idolise Kammaran. Well, it doesn't... I really wanted to like it after investing a lot on that great first half, but I could not. I know it is a great concept, something never attempted before, but the makers couldn't pull it off convincingly.

To summarise the movie, first half is a good period piece and second half is just a bit better than a Jalian Kanaran comedy skit. I would still recommend this movie for its great message and the incredible first half.

Monday, January 2, 2017

നന്മ നിറഞ്ഞവർ...

ബംഗാളി നോവലുകളായിരിക്കും മലയാളത്തിലേക്ക് ഏറ്റവും കൂടുതലായി വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭാരതീയ ഭാഷാസാഹിത്യം. എത്രയോ മികച്ച ബംഗാളി കൃതികൾ മലയാളത്തിൽ വായിക്കാൻ സാധിച്ചിട്ടുണ്ട്- ആനന്ദമഠം, പ്രഥമപ്രതിശ്രുതി, ആരോഗ്യനികേതനം... ഇപ്പോൾ വായിച്ചു തീര്‍ത്ത നോവലാണ് ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ആദർശ ഹിന്ദു ഹോട്ടൽ. 1930കളിൽ പുറത്തു വന്ന ഈ ആഖ്യായിക, ഒരു ശുദ്ധഗതിക്കാരനായ പാചകക്കാരന്റെ കഥയാണ്.

ബിഭൂതിഭൂഷണിന്റെ പഥേർ പാഞ്ചാലി വായിച്ചവർക്കറിയാം അദ്ദേഹത്തിന്റെ കഥകളുടെ ലാളിത്യം. ആദർശ ഹിന്ദു ഹോട്ടലും ഇതേ പാരമ്പര്യം പിന്തുടരുന്നു. ഇതിൽ വായനക്കാരന്റെ ഉള്ളുലച്ച് കളയാനുദ്ദേശിച്ചുള്ള വൈകാരിക പ്രകടനമോ, ആശയ- വർഗ്ഗസംഘട്ടനങ്ങളോ കാണില്ല. എല്ലാ ദൗർബല്ല്യങ്ങളുമുള്ള, എന്നാൽ ചില കഴിവുകളുമുള്ള ഒരു കഥാപാത്രം, ഈ കഴിവുകളും ക്ഷമയും കാരണം ഔന്നത്യങ്ങളിലെത്തിച്ചേരുന്നതാണ് കഥ. തന്നെ സ്നേഹിച്ചവരെയും സഹായിച്ചവരെയും തന്റെ നല്ലകാലത്തിൽ പങ്കാളികളാക്കുന്ന അയാൾ തന്നെ ഉപദ്രവിച്ചവരെപ്പോലും കൈവെടിയുന്നില്ല.

ഒരു നല്ല തര്‍ജമ വായിക്കുമ്പോൾ രണ്ട് ഗുണങ്ങളുണ്ടാകും. അപരിചിതമായ ഒരു നാട്ടിലെ ജീവിതവും ആചാരങ്ങളും വ്യവസ്ഥിതിയും അറിയാനുള്ള സാഹചര്യം ഉണ്ടാക്കിത്തരും. അതേ സമയത്ത് ലോകത്തെ ഏത് നാട്ടിലായാലും ആത്യന്തികമായി മനുഷ്യനെ മനുഷ്യനാക്കുന്ന പൊതുസ്വഭാവങ്ങൾ കാട്ടിത്തരികയും ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയിലെ ബംഗാളി ജീവിതത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഈ നോവൽ. അതേ സമയം ഒരാളെ ഉന്നതങ്ങളിലേക്ക് സ്വയം ഉയർത്താനായി വേണ്ട ഗുണങ്ങളെന്താണ് എന്ന അന്വേഷണവുമാണ് ആദർശ ഹിന്ദു ഹോട്ടൽ.


Monday, December 26, 2016

കട്ടപ്പനയിലെ ഹൃതിക് റോഷനും ഓർമ്മശക്തിയും...

നാം കാര്യങ്ങൾ ഓർക്കുന്നത് എങ്ങനെയെന്നറിയാമോ? നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിക്കുന്ന ഉത്തേജനങ്ങൾ തലച്ചോറിൽ എത്തുമ്പോൾ തലച്ചോറ് മുന്നേയുണ്ടായിട്ടുള്ള അനുഭവങ്ങളുമായി ഘടിപ്പിച്ചു നോക്കുന്നു. അതായത് നമുക്ക് നേരത്തേ അനുഭവമുള്ളതോ അറിയുന്നതോ ആയ കാര്യങ്ങളുമായി ബന്ധമുള്ള ഒരു പുതിയ അനുഭവം ഉണ്ടാകുമ്പോൾ അത് നന്നായി ഓർമ്മയിൽ നിലനിൽക്കുന്നു.

ഞാൻ നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ കണ്ട് മണിക്കൂറുകളേ ആയുള്ളൂ. എന്നാൽ ഇപ്പോൾ അതിൽ നിന്ന് കാര്യമായൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. അതിന് കാരണമായി എനിക്ക് തോന്നുന്നത് മുകളിൽ പറഞ്ഞതാണ്. പടത്തിന്റെ ഘടന വളരെ അയഞ്ഞതാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കഥയുണ്ട്. എന്നാൽ പല ചേരുവകളും ആ കഥയുടെ ഭാഗങ്ങളല്ല. പല കഥാപാത്രങ്ങളും വന്നു പോകുന്നു. പല ഹാസ്യരംഗങ്ങളും സമയം തികക്കാനുള്ള വെറും ഫില്ലർ മാത്രമായി പോകുന്നു.

ചുരുക്കത്തിൽ രംഗങ്ങൾ തമ്മിലുള്ള പൊരുത്തമില്ലാത്തതിനാൽ പടത്തിന് നൈസർഗികമായ ഒരു ഒഴുക്കിന്റെ അഭാവം പ്രകടമാണ്. അത് കൊണ്ട് പല രംഗങ്ങളും തിരശ്ശീലയിൽ കാണുമ്പോൾ രസിക്കുമെങ്കിലും പിന്നീട് ഓർത്തെടുക്കാൻ ശരിക്ക് വിഷമിക്കണം. പ്രത്യേകിച്ച് ഹാസ്യരംഗങ്ങൾ. കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന ടിവി പരിപാടി ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചത് പോലെ.

മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഒരു ഭാവി വാഗ്ദാനം ആണെന്ന് തെളിയിച്ചു. ധർമ്മജനും സിദ്ദിഖും നന്നായി പിന്തുണച്ചു. തന്റെ ആദ്യപടത്തിലെ പോലെ നായികമാർക്ക് ഇതിലും കാര്യമായൊന്നും ചെയ്യാൻ നാദിര്‍ഷാ കൊടുത്തില്ല. സലിംകുമാർ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിലൊതുങ്ങി നിന്നു കളഞ്ഞു.

പല കഥാപാത്രങ്ങളേയും കഥാഗതി മാറ്റാനുള്ള വെറും ഉപകരണങ്ങളായിട്ടാണ് ചലച്ചിത്രകാരന്മാർ കണ്ടത്. നായികയുടെ പരിചയക്കാരനായ ഹിന്ദിക്കാരനും, കഥാന്ത്യത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന കോടീശ്വരനുമെല്ലാം ഈ വകുപ്പിൽ വരും. ഇവർ ആവശ്യഘട്ടങ്ങളിൽ അവതരിക്കുകയും അവരുടെ ധർമ്മം കഴിഞ്ഞാൽ ആരാലും ഓർക്കപ്പെടാതെ ഒഴിവാവുകയും ചെയ്യും. ആൻമരിയ എന്ന പ്രധാനകഥാപാത്രം പോലും വെറും പ്ലോട്ട് ഡിവൈസായി അധഃപതിക്കുന്നത് സങ്കടകരമായി.

ഇത്തരം കഥാപാത്രങ്ങൾ അനശ്വരമാക്കപ്പെട്ട ഉദാഹരണങ്ങൾ വേണോ? ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിച്ച വേഷം കഥാഗതി തിരിക്കാൻ വേണ്ടി മാത്രം വരുന്നതാണ്. എന്നാൽ അതിനെ പൊലിപ്പിച്ചെടുത്ത് അവിസ്മരണീയമാക്കിത്തീർത്തു. ദേവാസുരത്തിലെ പല മൈനർ കഥാപാത്രങ്ങളും, അപ്പുമാഷടക്കം, നീലകണ്ഠന്റെ പ്രമാണിത്തം വെളിവാക്കുക എന്ന ഒറ്റക്കാരണത്തിന് അവതരിക്കുന്നവരാണ്. എന്നാൽ അവരില്ലാതെ ആ ചിത്രം സങ്കൽപ്പിക്കാൻ പറ്റുമോ?


Thursday, December 8, 2016

സിലബസ് മാറണോ, മനോഭാവം മാറണോ?

കേരള സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവും, കൂണു പോലെ മുളച്ചു പൊന്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിനായുള്ള  തള്ളിക്കയറ്റവും എന്തുകൊണ്ട്? ഉത്തരമായി പല അഭിപ്രായങ്ങളും കേട്ടു.

സർക്കാർ സിലബസ് എൻ.സി.ഇ.ആർ.ടി സിലബസിനേക്കാൾ നിലവാരം കുറഞ്ഞതാണെന്ന് ചിലര്‍.

സർക്കാർ വിദ്യാലയങ്ങളിൽ ആവശ്യമായ സൗകര്യം കുറവായത് കൊണ്ടെന്ന് ചിലർ.

സ്വകാര്യവിദ്യാലയങ്ങളിൽ സൗകര്യവും നിലവാരവും കൂടുതലായതു കൊണ്ടെന്ന് കുറച്ചു പേര്‍.

അധ്യാപകരുടെ  വിമുഖത കാരണമെന്ന് ചിലർ.

സർക്കാറിന്റെ വിമുഖത മൂലമെന്ന് മറ്റു ചിലർ.

സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ നടത്തിപ്പുകാരുമായി ഒത്തുകളി നടത്തുകയാണെന്ന് ഒരു പക്ഷം.

മധ്യവർഗക്കാർക്ക് സ്വതേയുള്ള ഉയര്‍ന്നു പൊങ്ങാനുള്ള ആഗ്രഹം കാരണമെന്ന് ഇനി ചിലര്‍.

എനിക്ക് തോന്നുന്നു, നമ്മുടെ മക്കൾ സർക്കാർ സ്കൂളിൽ പഠിക്കാൻ വരുന്ന താഴേക്കിടയിലുള്ളവരുടെ മക്കളുമായി കൂട്ടുകൂടിയാൽ ചീത്തയാകുമെന്ന ഭയമാണ് ഇതിന് പുറകിലെന്ന്.

മറ്റെല്ലാ ന്യായീകരണങ്ങളും ഒരു നിമിഷം മാറ്റി വെച്ച് ഒന്ന് അവനവന്റെ ഉള്ളിലേക്ക് നോക്കൂ... സത്യമല്ലേ?

നിങ്ങൾക്കെന്തു തോന്നുന്നു...?


പാവങ്ങളുടെ കഴിവ്...!

ഇന്ന് കേട്ടൊരു സംശയം:
സ്വഭാവത്തിൽ പഞ്ചപാവങ്ങളായവർ കഴിവില്ലാത്തവരാണോ?...

ആയിരിക്കാം... ആവാതെയുമിരിക്കാം... ഇതിൽ രണ്ടു കാര്യങ്ങളാണ് ചിന്തിക്കേണ്ടത്.

ഒന്ന്, സ്വഭാവവും കഴിവും  മനുഷ്യഗുണങ്ങളാണ്. ഇവ തമ്മിലുള്ള ബന്ധമെന്താണ്? സ്വഭാവത്തിൽ ഉള്ള വ്യത്യാസങ്ങൾ കഴിവിനെ സ്വാധീനിക്കുമോ? നിങ്ങൾ ഓർത്തു നോക്കൂ... ഒരു പാവം സ്വഭാവമുള്ള ജീവിതവിജയം നേടിയ ആരെയെങ്കിലും മനസ്സിൽ കാണാമോ? അതേ സമയം, നല്ല ഉത്സാഹവും ഓജസ്സുമുണ്ടായിട്ടും കാര്യങ്ങൾ നടത്തിയെടുക്കാൻ പ്രയാസപ്പെടുന്ന ഒരാളെ അറിയാമോ? അതേ പോലെ തിരിച്ച്, ഉത്സാഹിയായി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയവരേയും, പാവം സ്വഭാവത്തോടെ എങ്ങുമെത്താതെ പോയവരേയും ചുറ്റിലും കാണാം. അപ്പോൾ സ്വഭാവം ഒരു വ്യക്തിയുടെ കഴിവിനെ കുറിക്കാനായി ഉപയോഗിക്കുന്നത് ഔചിത്യമല്ല. ചില സ്വഭാവങ്ങൾ ചില കഴിവുകളെ കുറച്ചു സ്വാധീനിക്കും എന്നതും ശരിയാണ്. എന്നാൽ ഇത് സാമാന്യവത്ക്കരിക്കുന്നത് അബദ്ധമാണ്.

രണ്ട്, ഒരാളെ കഴിവുള്ളവനെന്നും കഴിവുകെട്ടവനെന്നും തരം തിരിക്കുന്നത് എന്ത് മാനദണ്ഡം വെച്ചാണ്? നിങ്ങൾക്കു പാടാനുള്ള കഴിവില്ലെങ്കിലും കണക്ക് കൂട്ടാനുള്ള കഴിവുണ്ട് എന്ന് വെക്കുക. നിങ്ങൾ കഴിവുള്ളവനാണോ, കെട്ടവനാണോ? നിങ്ങളുടെ സഹോദരി നിങ്ങളെ കഴിവുള്ളവനായാണ് കാണുന്നത്, എന്നാൽ നിങ്ങളുടെ അയൽക്കാരന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് കഴിവില്ല. നിങ്ങളെഴുതിയ പാട്ട് കേട്ട ഒരാൾ അതിന്റെ ആശയം കേട്ട് നിങ്ങളുടെ കഴിവ് അപാരമെന്ന് പുകഴ്ത്തുമ്പോൾ, മറ്റൊരാൾ അതിന്റെ ഈണം ഭംഗിയാത്തത് നിങ്ങളുടെ കഴിവ്കേട് എന്ന് പഴിക്കുന്നു.

ഇതിൽ നിന്ന് വ്യക്തമാകുന്നത് ഒരാളുടെ കഴിവിനെ അളക്കുന്ന ഏകകങ്ങൾ മാറിക്കൊണ്ടിരിക്കും. അത് അയാളുടെ പ്രവർത്തിക്കനുസരിച്ച് മാറാം, അളക്കുന്ന ആൾക്ക് അയാളോടുള്ള നയത്തിനും മതിപ്പിനും അനുസരിച്ച് മാറാം, അളക്കുന്ന ആളിന്റെ വീക്ഷണകോണിന് അനുസരിച്ചും മാറാം. അപ്പോൾ നാം ഒരു സ്വഭാവത്തിനെ അടിസ്ഥാനമാക്കി ഒരാളുടെ പൊതുവായ കഴിവിനെ എങ്ങനെ വിലയിരുത്തും?..


Tuesday, November 22, 2016

ഘണ്ടാകർണ്ണന്മാരുടെ നാട്ടിൽ...

ഈ കഥയോ പാത്രങ്ങളോ സാങ്കൽപ്പികമല്ല.
ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നാൻ തന്നെയാണ്, അതിന് വേണ്ടി മാത്രമാണ് ഇത് പറയുന്നത്. 

ഘണ്ടാകർണ്ണനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നാം അറിഞ്ഞിരിക്കേണ്ട ആളാണ്. കേട്ടോളൂ..

കഥ തുടങ്ങുമ്പോൾ അങ്ങേർക്ക് ഈ പേര് കിട്ടിയിരുന്നില്ല. മിക്കവാറും പഴയ പേര് ശശി എന്നാവാനാണ് സാധ്യത. ശശി വലിയ വിഷ്ണു ഭക്തനായിരുന്നു. കുഴപ്പമില്ലാത്ത കാര്യമല്ലേ? പ്രശ്നം എന്താണെന്നാൽ അയാൾക്ക് മറ്റ് ദേവതമാരോട് കനത്ത വിരോധമായിരുന്നു. വിശേഷിച്ച് ശിവനോട്. ശിവനെ ആരെങ്കിലും സ്തുതിച്ചാൽ ശശിക്ക് കുരു പൊട്ടും. പിന്നെ തെറിവിളിയായി, ട്രോളിംഗ് ആയി, പൊങ്കാലയായി.

ഒരിക്കൽ വിഷ്ണുദേവൻ തന്നെ ശശിയുടെ രോഗം മാറ്റാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് നോക്കി. തങ്ങളെല്ലാം ഒന്നാണെന്നും തമ്മിലൊരു പ്രശ്നവുമില്ലെന്നും വെറും പ്രത്യയശാസ്ത്രപരമായ ഭിന്നത മാത്രമേ ഉള്ളൂ എന്നും ശശിയെ ബോധിപ്പിക്കാൻ ഹരിഹരവേഷത്തിലായിരുന്നു വരവ്. ശശി ചന്ദനത്തിരി കത്തിച്ച് വിഷ്ണുവിനെ സ്തുതിച്ചു, ശിവന്റെ മൂക്ക് പൊത്തിപ്പിടിച്ചു. അതോടെ ഭഗവാന്‍ സുല്ലിട്ടു.

നാട്ടിലെ പണിയില്ലാത്ത ചെറുപ്പക്കാർ ശശിയെക്കാണുമ്പോൾ ഉച്ചത്തിൽ ശിവനാമം ചൊല്ലാൻ തുടങ്ങി. പലരും ശിവസ്തോത്രങ്ങൾ വോയ്സ് മെസേജ് ആയി ഫോര്‍വേഡ് ചെയ്തു. ആദ്യമൊക്കെ ശശി കലി കൊണ്ട് തെറി വിളിച്ചു.

അവസാനം സഹിക്കാതായപ്പോൾ അയാൾ രണ്ടു അമ്പലമണികൾ വാങ്ങി ചെവികളിൽ തൂക്കിയിട്ടു. ശിവനാമം കേൾക്കുമ്പോളെല്ലാം തലയാട്ടും. അപ്പോഴുണ്ടാകുന്ന മണിമുഴക്കത്തിൽ ഒന്നും കേൾക്കില്ല. അങ്ങനെ ശശി ഘണ്ടാകർണ്ണനായി (ചെവിയിൽ മണിയുള്ളവൻ)...


Monday, October 24, 2016

പുലി പിടിച്ചതും പിടിക്കാത്തതും

പുലിമുരുകൻ കേരളക്കര ഇളക്കിമറിക്കുകയാണല്ലോ. ഞാനും കഴിഞ്ഞ ദിവസം പോയി കണ്ടു നോക്കി. ചില കാര്യങ്ങൾ പിടിച്ചു, ചിലത് പിടിച്ചില്ല. 

പുലി പിടിച്ചത്:

1) മോഹൻലാൽ. പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഇങ്ങേർക്ക് ഒരു കടുവയെയൊക്കെ തട്ടാനുള്ള  ശേഷിയുണ്ട് എന്ന് വിശ്വസിച്ചു പോയി. തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

2) പീറ്റർ ഹെയ്ൻ: മുകളിൽ പറഞ്ഞതിന്റെ ഒരു നല്ല പങ്ക് ക്രെഡിറ്റ് പീറ്റർ ഹെയ്നിന് അവകാശപ്പെട്ടതാണ്. ഈ സിനിമയുടെ ജീവൻ ഇതിലെ സംഘട്ടനം മാത്രമാണ്.

3) ഗ്രാഫിക്സ്: മലയാളത്തിൽ മികച്ച ഗ്രാഫിക്സും ഇഫക്റ്റ്സും ഉപയോഗിച്ചു നിർമ്മിച്ച പടം പുലിമുരുകൻ തന്നെയാണ്.  ഇതിൽ എന്തെങ്കിലും ക്ഷീണം സംഭവിച്ചെങ്കിൽ കളി മാറുമായിരുന്നു.  ചുരുക്കത്തിൽ ഈ മൂന്ന് ചേരുവകളും കൃത്യമായി ചേര്‍ന്നത് ചിത്രത്തെ രക്ഷിച്ചു.

4) നിർമാതാവ്: കൈവിട്ട കളിയായിട്ടും ചുളയിറക്കിയ മുളകുപാടം മുതലാളിയാണ് രാജാവ്.

5) കുട്ടിമോഹൻലാൽ.

6) ഈ വിജയം മലയാള ചലച്ചിത്ര നിർമ്മാണരംഗത്ത് പുതിയ പ്രതീക്ഷകൾ തീർക്കും. കൂടുതൽ പണം ഇറക്കാനുള്ള ധൈര്യം ഗുണപരമായി നല്ല മാറ്റം ഉണ്ടാക്കിയേക്കാം. കൂടുതൽ ലാഭം കിട്ടുമ്പോൾ നിർമാതാക്കൾ നല്ല ചെറിയ പടങ്ങൾ എടുക്കാനും ധൈര്യപ്പെടും.


പുലി പിടിക്കാത്തത്:

1) പൊട്ടക്കഥ. സാധാരണ ആക്ഷൻ ചിത്രങ്ങളിൽ ഒരു സംഘട്ടനരംഗത്തിൽ നിന്ന് അടുത്തതിലേക്ക് എത്താനുള്ള ഒരു ഉപാധി മാത്രമാണ് കഥ. ഇതിൽ അങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...!

2) ആക്ഷൻരംഗങ്ങളിലെ പശ്ചാത്തല സംഗീതം എന്നാൽ ചെകിട്ടിനടുത്ത് ചെണ്ടകൊട്ടുന്നതല്ലെന്ന് ഈ മറുതായോട് ആരെങ്കിലും പറയെടേ...

3) അന്യഭാഷാ നടന്മാർ: ചിത്രത്തിന് ഒരു ഗുണവും ഇവർ ചെയ്തതായി തോന്നിയില്ല. വലിയൊരു നടനായ മകരന്ദ് ദേശ്പാണ്ഡെയെയും "വലിയൊരു" നടിയായ നമിതയെയും വിഡ്ഢിവേഷം കെട്ടിച്ചത് സംവിധായകന്റെ പാപ്പരത്തമാണോ മോഹൻലാലിനെ പൊലിപ്പിക്കാനുള്ള സൈക്കിളോടിക്കൽ മൂവോ?

4) എന്നു വച്ച് നമ്മുടെ സ്വന്തം നടന്മാർ അസാമാന്യ പ്രകടനമൊന്നുമായിരുന്നില്ല. താടി ലാൽ മാത്രം നന്നായിരുന്നു. അഭിനേതാക്കളുടെ പ്രശ്നമല്ല. തിരക്കഥ പ്രശ്നം.

Sunday, September 4, 2016

Portrayal of the marginalised

Every building, apartment, mall or shopping complex in big cities are built trampling on the bodies of native people who belong to the lowest strata of society. Kammatti Padam is a Malayalam movie directed by Rajiv Ravi, based on the true story of a slum on which Ernakulam city was built. It is the story about how Kammatti Padam was transformed into a sprawling city and how the lives of its dwellers were affected by the process.

The movie possess a menacing style and unfurls without any haste, taking its own sweet time. I remembered Gangs of Wasseypur while watching it. It's very detailed and invest quite a lot on its quirky and colorful characters- not only the four or five major ones, but even those who appear in just a single scene.

Kammatti Padam uses a nonlinear narrative. The movie starts in the present era, when a middle aged man, Krishnan, obviously stabbed, get in a bus. He struggles to keep his consciousness thinking about his violent past in Kammatti Padam. The movie skips quite a few times back and forth in time. First half covers the life of main players and reveals the motive behind Krishnan's return from Mumbai. These are the most entertaining parts of the movie were you are shown a lot of style and substance. But it is the latter half that was my delight.

In second half, movie change gears into the neo-noir mode. Here Kammatti Padam can give any of its Western counterparts a run for their money. Krishnan's searches lead him into the seedy underbelly of the cityscape that he himself was partly responsible in creating. Like any PI of a true noir he faces the  odd challenges and confronts the truth.

Using Dulqar Salman for the protagonist may be a commercial decision by the makers. I love to imagine Krishnan as a guy with more unconventional looks and not this sophisticated. But still he did total justice to the role. Kammatti Padam is a movie made on grand scale and totally worth the time that you invest on it. 

Saturday, August 20, 2016

പ്രേതം, ഷറഫുദ്ദീൻ പിന്നെ MST3K

MST3K  (Mystery Science Theatre 3000) ഒരു പഴയ അമേരിക്കൻ റ്റിവി പരിപാടി ആണ്. ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ ഒരാളെ തന്റെ പരീക്ഷണത്തിനായി ബഹിരാകാശപേടകത്തിൽ തടവിലാക്കുന്നു. ലോകത്തിലെ ഏറ്റവും തല്ലിപ്പൊളി പടങ്ങൾ തുടർച്ചയായി കാണുക- അതാണ് പരീക്ഷണം. കൂട്ടിന് സംസാരിക്കുന്ന യന്ത്രപ്പാവകളും! മാനസികനില തെറ്റാതിരിക്കാൻ പടം കാണുമ്പോൾ അയാൾ സ്ക്രീനിലെ ദൃശ്യങ്ങളെ പരിഹസിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കും, പാവകളും കൂടെ കൂടും. ഓരോ എപ്പിസോഡിലും ഓരോ പഴയ ഹൊറർ- സൈഫൈ ചിത്രങ്ങളും കൂടെ റണ്ണിങ്ങ് കമന്ററിയും.

എനിക്ക് ഈ പരിപാടി ഇഷ്ടമായത് ഞാനും പടം കാണുമ്പോൾ കമന്റ് അടിക്കുന്ന സ്വഭാവമുള്ള ആളായതു കൊണ്ടാണ്. ചിലര്‍ക്ക് ഇത് അലോസരമുണ്ടാക്കാറുണ്ട്. പക്ഷേ നല്ല കമ്പനിയുണ്ടെങ്കിൽ ഇത് നല്ല ഒരു അനുഭവമാണ്. MST3Kയുടെ വിജയം വിസ്മൃതിയിലേക്ക് ആഴേണ്ടിയിരുന്ന, കലാപരമായോ സാങ്കേതികമായോ ഒരു ഗുണവുമില്ലാത്ത പല പടങ്ങൾക്കും ഒരു ആസ്വാദകവൃന്ദത്തെ ഉണ്ടാക്കിക്കൊടുത്തു. Robot monster, Plan 9 from outer space, Manos, Santa Clause conquers Martians തുടങ്ങി പല ചിത്രങ്ങളും കൾട്ട് പദവിയിലേക്ക് ഉയർന്നു. മോശം പടങ്ങളുടെ തമ്പുരാനായ Ed Wood നെ കുറിച്ചു പഠനങ്ങളും ജീവചരിത്രവും   Johnny Depp നായകനായ സിനിമയും വന്നു. ഇവിടെ മിഥുൻ നായകനായ ഗുണ്ട, ടി. രാജേന്ദ്രന്റെ വീരസാമി എന്നിവയ്ക്ക് ലഭിച്ച സ്വീകരണം നോക്കൂ.

MST3Kയെ പറ്റി ഓർത്തത് ഇന്നലെ രഞ്ജിത്ത് ശങ്കറിന്റെ പ്രേതം എന്ന ചിത്രം കണ്ടപ്പോഴാണ്. പ്രേതം മോശമായതു കൊണ്ടൊന്നുമല്ല, ഷറഫുദ്ദീന്റെ- പ്രേമത്തിലെ ഗിരിരാജൻ കോഴി- കഥാപാത്രം കാരണം. അയാൾ ഇതിൽ ഒരു പ്രധാന കഥാപാത്രത്തോടൊപ്പം കമന്റേറ്ററുടെ പണിയും ചെയ്യുന്നുണ്ടു. ഇത് ഒരു പരിധിവരെ പടത്തിന് ഒരു മെറ്റാ ഡൈമെൻഷൻ കൊടുക്കുന്നുണ്ട്. ഒട്ടും അരോചകമാകാതെ വളരെ ഹാസ്യാത്മകമായാണ് ഇത് നടന്നതും.

പടം കാണുമ്പോൾ നമ്മുടെ മനസ്സിൽ തോന്നുന്നത് അപ്പോഴപ്പോൾ സ്ക്രീനിൽ നിന്ന് കേൾക്കുന്നു. ഉദാഹരണത്തിന് ഒരു സീനിൽ ഇത്തിരി ഇഴയുന്നു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ച സ്പോട്ടിൽ, 'ഇവൻ ഇത് ലാഗ് ചെയ്തു കൊല്ലും' എന്ന് ഒരു ഡയലോഗ്. നമ്മുടെ മനസ്സിലെ പ്രതികരണങ്ങളെ diffuse ചെയ്യിച്ചു സിനിമയിൽ വീണ്ടും ശ്രദ്ധിപ്പിക്കുന്ന ഒരു സൈക്കിളോടിക്കൽ മൂവ്..!

Tuesday, April 7, 2015

മാണിസൂത്രം

സീന്‍ ഒന്ന്
രംഗം- മാണിഭവനം

മാണി- മോനേ ജോസേ, അപ്പന്‍ നിനക്ക് കെട്ടാന്‍ ഒരു പെണ്‍കൊച്ചിനേ കണ്ടു വച്ചിട്ടുണ്ട്.

ജോസ്- ദേ അപ്പച്ചാ, ഒരു മാതിരി...

മാണി- ടാ മോനേ, ഇത് അംബാനീടെ മോളാടാ...

ജോസ്- എന്നാ എനിക്ക് ഓക്കെയാ അപ്പച്ചാ..

സീന്‍ രണ്ട്
രംഗം- പ്രധാനമന്ത്രിയുടെ ആപ്പീസ്

മാണി- പി എമ്മേ, എന്‍റെ മോന്‍ ജോസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണം.

പി എം- ഒന്ന് പോടേ, ഇവിടെ പണി പഠിച്ചവന്മാര് ക്യൂ നില്‍ക്കുമ്പോഴാ...

മാണി- സാറേ, അവന്‍ അംബാനീടെ മരുമോനാ...

പി എം- ഓ.. താനൊരു കാര്യം ചെയ്യ്. കാലത്ത് അവനെ ഇങ്ങ് വിട്. ഓഡര്‍ കൈപ്പറ്റി ഉച്ചക്ക് മുന്നേ ജോലിക്ക് കയറട്ടെ. പിന്നെ രാഹു തുടങ്ങും.

സീന്‍ മൂന്ന്
രംഗം- അംബാനിമന്ദിരം

മാണി- ചേട്ടായീടെ മോളെ എന്‍റെ കൊച്ചന്‍ ജോസിന് ആലോചിച്ചാലോ?

അംബാനി- അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ?

മാണി- ഞാനാരെന്നത് നിക്കട്ടെ, ചെക്കന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാ...

അംബാനി- കല്യാണം രണ്ട് മാസത്തില്‍ നടക്കണം, ശേഷം ഒരു വിദേശകമ്പനി ഏറ്റെടുക്കുന്നതുമായി ഞാന്‍ തിരക്കിലാകും. പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാന്ന് കുറ്റം പറയരുത്.

സ്റ്റേജില്‍ വെളിച്ചം മങ്ങി വരുന്നു. എല്ലാ കഥാപാത്രങ്ങളും കയറിവന്ന് അരണ്ട വെട്ടത്തില്‍ ആനന്ദനടനം ചെയ്യുന്നു. താളം മുറുകിവരുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു. ആ കര്‍ട്ടന്‍ തലയില്‍ വീണ് പൊതുജനം എന്ന കാണിയുടെ ബോധം മറയുമ്പോള്‍ നാടകം സമാപിക്കുന്നു.

കടപ്പാട്- Readers digest മാസികയില്‍ പണ്ട് വായിച്ച ഫലിതം.

Monday, March 23, 2015

100 Days of Love...

100 never-ending, over long, tiring, immensely boring, overstretched days of unimpressive, cliche ridden, overtly melodramatic, nausea inducing, terribly artless, uninspiringly acted, unimaginatively scripted, cluelessly directed, horribly messy, totally creepy, repetitive, inconsistent, snail-paced, sloppy, mushy, cheesy, cringe worthy, love.

Sunday, December 21, 2014

Deaths in Yellow Lights

Aadujeevitham (Goat Days) by Benyamin was a sensational début. What I loved about it was the rather simple narration devoid of any gimmick. The plot had borderline elements of a fantasy, yet the narration was footed in reality. Manjaveyil maranangal (Deaths in Yellow Sunlight), his another bestseller that I just read, stands totally opposite. It follows a non-linear structure, is pretty fast paced and almost surreal in narration.

A man living in the distant island of Diego Garcia sends an email to Benyamin. Christy Anthrapper always wanted to write a novel in Malayalam. His ancestors used to be the rulers of the island. He happens to witness the murder of his old classmate Senthil in broad daylight and later finds that all evidences of the murder are removed from records. He sets on a journey to find the truth and lands in Kerala only to find out deeper secrets waiting him there. He has written his life story and each chapter is hidden with different major characters of the novel. To find out what happened to Christy Anthrapper, Benyamin has to get hold of each chapters from them and find the clues.

I loved the complexity of the story. Benyamin succeeded in writing a thriller of a plot with several characters who leaves an impression in reader's minds.

Tuesday, September 23, 2014

Njaan: A Relevant Movie by Ranjith

Njaan is a period movie directed by Ranjith based on the novel 'KTN Kottur: Ezhuthum Jeevithavum' (KTN Kottur: Writings and Life) by T P Rajeevan. Previously, Ranjith had directed Paleri Manikyam, based on a novel by the same writer. I am yet to read the novel, so whatever I write here is based on the experience of movie alone. Njaan is the story about a person who lived in pre-independant India with several talents, but was unable to achieve the greatness he was supposed to.

Movie has a very loose, nonlinear narrational structure. It starts when Ravi, a young professional and a blogger who writes with the pen name Kottur, decides to write a play based on the life of KTN Kottur, his inspiration. He is backed by a theatre group headed by actor Joy Mathew. The life of Kottur is slowly uncovered to the viewers.

The movie deals with many themes. I felt it predominantly dealt with the role of individualism in a social setup. Kottur is portrayed as a visionary. But he fails when his compatriots try to bracket him as per their needs. They fail to see that he is not an idealist. He himself claims to be a humanist. His works are mostly romantic in nature. His descent to an alcoholic, an introvert and finally a fatalist has to be viewed in this angle.

One negative point of the movie, I feel is the endorsement of this fatalism. Instead of portraying fatalism with contempt, as a logical conclusion of the descent, the movie tries to romanticize it. That bogs down the narrative towards the end of the movie and makes a mess. Another negative point is that the movie never tries to uncover the writer in Kottur. It undermine the characterization significantly.

But the one point that really spoiled the movie for me was the lead actor. Dulqar Salman, though the guy has evidently tried very hard, is unable to do justice to the role of Kottur that require a certain depth, a capability to make the viewer aware of the impending doom. That's a pity, because all the supporting cast were too good.

Kottur is actually a place in Calicut district. Names of several neighboring places- Neduvannur, Koottalida, Perambra etc., that keep on appearing in the narrative confirms that. Then how come the slang that people speak is that of furthur north, mostly that of Payyannur? Also geography of the location and the presence of theyyam performance is curiously indicating a place near Payyannur.

Njaan is definitely a brave attempt by Ranjith and an important one too as the questions raised by the life of Kottur has contemporary relevance. The movie scores on several other elements like great camera work and a narrative that is multilayered. It is a must watch for people loving serious cinema.