Thursday, December 8, 2016

സിലബസ് മാറണോ, മനോഭാവം മാറണോ?

കേരള സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവും, കൂണു പോലെ മുളച്ചു പൊന്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിനായുള്ള  തള്ളിക്കയറ്റവും എന്തുകൊണ്ട്? ഉത്തരമായി പല അഭിപ്രായങ്ങളും കേട്ടു.

സർക്കാർ സിലബസ് എൻ.സി.ഇ.ആർ.ടി സിലബസിനേക്കാൾ നിലവാരം കുറഞ്ഞതാണെന്ന് ചിലര്‍.

സർക്കാർ വിദ്യാലയങ്ങളിൽ ആവശ്യമായ സൗകര്യം കുറവായത് കൊണ്ടെന്ന് ചിലർ.

സ്വകാര്യവിദ്യാലയങ്ങളിൽ സൗകര്യവും നിലവാരവും കൂടുതലായതു കൊണ്ടെന്ന് കുറച്ചു പേര്‍.

അധ്യാപകരുടെ  വിമുഖത കാരണമെന്ന് ചിലർ.

സർക്കാറിന്റെ വിമുഖത മൂലമെന്ന് മറ്റു ചിലർ.

സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ നടത്തിപ്പുകാരുമായി ഒത്തുകളി നടത്തുകയാണെന്ന് ഒരു പക്ഷം.

മധ്യവർഗക്കാർക്ക് സ്വതേയുള്ള ഉയര്‍ന്നു പൊങ്ങാനുള്ള ആഗ്രഹം കാരണമെന്ന് ഇനി ചിലര്‍.

എനിക്ക് തോന്നുന്നു, നമ്മുടെ മക്കൾ സർക്കാർ സ്കൂളിൽ പഠിക്കാൻ വരുന്ന താഴേക്കിടയിലുള്ളവരുടെ മക്കളുമായി കൂട്ടുകൂടിയാൽ ചീത്തയാകുമെന്ന ഭയമാണ് ഇതിന് പുറകിലെന്ന്.

മറ്റെല്ലാ ന്യായീകരണങ്ങളും ഒരു നിമിഷം മാറ്റി വെച്ച് ഒന്ന് അവനവന്റെ ഉള്ളിലേക്ക് നോക്കൂ... സത്യമല്ലേ?

നിങ്ങൾക്കെന്തു തോന്നുന്നു...?


No comments:

Post a Comment