സീന്‍ ഒന്ന്
രംഗം- മാണിഭവനം
മാണി- മോനേ ജോസേ, അപ്പന്‍ നിനക്ക് കെട്ടാന്‍ ഒരു പെണ്‍കൊച്ചിനേ കണ്ടു വച്ചിട്ടുണ്ട്.
ജോസ്- ദേ അപ്പച്ചാ, ഒരു മാതിരി...
മാണി- ടാ മോനേ, ഇത് അംബാനീടെ മോളാടാ...
ജോസ്- എന്നാ എനിക്ക് ഓക്കെയാ അപ്പച്ചാ..
സീന്‍ രണ്ട്
രംഗം- പ്രധാനമന്ത്രിയുടെ ആപ്പീസ്
മാണി- പി എമ്മേ, എന്‍റെ മോന്‍ ജോസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണം.
പി എം- ഒന്ന് പോടേ, ഇവിടെ പണി പഠിച്ചവന്മാര് ക്യൂ നില്‍ക്കുമ്പോഴാ...
മാണി- സാറേ, അവന്‍ അംബാനീടെ മരുമോനാ...
പി എം- ഓ.. താനൊരു കാര്യം ചെയ്യ്. കാലത്ത് അവനെ ഇങ്ങ് വിട്. ഓഡര്‍ കൈപ്പറ്റി ഉച്ചക്ക് മുന്നേ ജോലിക്ക് കയറട്ടെ. പിന്നെ രാഹു തുടങ്ങും.
സീന്‍ മൂന്ന്
രംഗം- അംബാനിമന്ദിരം
മാണി- ചേട്ടായീടെ മോളെ എന്‍റെ കൊച്ചന്‍ ജോസിന് ആലോചിച്ചാലോ?
അംബാനി- അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ?
മാണി- ഞാനാരെന്നത് നിക്കട്ടെ, ചെക്കന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാ...
അംബാനി- കല്യാണം രണ്ട് മാസത്തില്‍ നടക്കണം, ശേഷം ഒരു വിദേശകമ്പനി ഏറ്റെടുക്കുന്നതുമായി ഞാന്‍ തിരക്കിലാകും. പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാന്ന് കുറ്റം പറയരുത്.
സ്റ്റേജില്‍ വെളിച്ചം മങ്ങി വരുന്നു. എല്ലാ കഥാപാത്രങ്ങളും കയറിവന്ന് അരണ്ട വെട്ടത്തില്‍ ആനന്ദനടനം ചെയ്യുന്നു. താളം മുറുകിവരുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു. ആ കര്‍ട്ടന്‍ തലയില്‍ വീണ് പൊതുജനം എന്ന കാണിയുടെ ബോധം മറയുമ്പോള്‍ നാടകം സമാപിക്കുന്നു.
കടപ്പാട്- Readers digest മാസികയില്‍ പണ്ട് വായിച്ച ഫലിതം.
No comments:
Post a Comment